ഭുവനേശ്വര്‍: ഒഡീഷയിലെ പുരി റെയില്‍വേ സ്റ്റേഷന്‍ ലോകനിലവാരത്തിലേയ്ക്ക് ഉയരുന്നു. സംസ്ഥാനത്തിന്റെ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മിക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ ആധുനിക മോഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എല്ലാ ആധുനിക യാത്രസൗകര്യങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനിലുണ്ട്. .വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി വേണ്ടിയാണ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മ്മിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Read Also; വിവാഹച്ചടങ്ങിനിടെ വിഷം കുടിച്ച് വരൻ മരിച്ചു, പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ
സഞ്ചാരികള്‍ അധികവും ഒഡീഷയുടെ മണ്ണിലെത്തുന്നത് ക്ഷേത്രദര്‍ശനത്തിനാണ്. ചരിത്രപ്രധാന്യമുള്ള നിരവധി ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിന്ന പ്രചോദനം ഉള്‍ക്കൊണ്ടാകും റെയില്‍വേ സ്റ്റേഷനും വിശ്രമ കേന്ദ്രവും നിര്‍മ്മിക്കുക.
പുനര്‍നിര്‍മ്മാണത്തിനായി 161.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുതിയ കെട്ടിടം, എയര്‍ കണ്‍കോഴ്സ്, പ്‌ളാറ്റ്‌ഫോമുകളുടെ നവീകരണം, പ്‌ളാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍, ഏരിയ, ഫുഡ് കോര്‍ട്ട്, ഷോപ്പിംഗ് ഏരിയ, മാലിന്യ സംസ്‌കരണം എന്നിവയാണ് പുതിയതായി വരുന്ന ആധുനിക സൗകര്യങ്ങള്‍. റെയില്‍വേ സ്റ്റേഷനുള്ളില്‍ തന്നെ ഖര, ദ്രാവക മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമുണ്ടാകും.
Post Your Comments