Latest NewsKeralaNews

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടേയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുലമായ നെറ്റ്വർക്ക് രൂപീകരിക്കാൻ കഴിയും. ഇതു ബാങ്കിങ് പ്രവർത്തനത്തെ ഉന്നത മാനങ്ങളിലേക്ക് ഉയർത്തും. ഇതിനുള്ള പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കണം. സംസ്ഥാനമാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനവും വേഗത്തിൽ പ്രായോഗികമാക്കുന്നതിനു നടപടി സ്വീകരിക്കണം. ഗ്രാമീണ ഇടപാടുകാരിലേക്കു കൂടുതലായി ബാങ്കിങ് സൗകര്യങ്ങൾ എത്തിക്കണം. 2,000 മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും വേഗത്തിലാക്കണം. ഇതെല്ലാം പൂർത്തിയാകുമ്പോൾ നാടാകെ ആധുനിക ബാങ്കിങ് സൗകര്യം ലഭ്യമാകും. ഇതു ബാങ്കിന്റെ വലിയതോതിയുള്ള വളർച്ചയ്ക്ക് ഇടയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എൻആർഐ അക്കൗണ്ടുകൾക്ക് അനുമതി ലഭ്യമാകുന്നതോടെ സ്വപ്നം കാണാൻ കഴിയാത്ത വളർച്ച കേരള ബാങ്കിന് കൈവരും. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് സർക്കാരിൽ നിന്നുള്ള സഹായ സഹകരണങ്ങൾ നല്ല തോതിൽ ഉണ്ടാകും. കഴിഞ്ഞ സാമ്പത്തിക വർഷം 1,21,358 കോടി രൂപയുടെ ഇടപാടുകളാണ് കേരള ബാങ്ക് വഴി നടന്നത്. തൊട്ടു മുൻ വർഷത്തേക്കാൾ 11,000 കോടി രൂപ കൂടുതലാണിത്. നിക്ഷേപ സമാഹരണത്തിലും വായപാ വിതരണത്തിലും റെക്കോഡ് വളർച്ച കൈവരിക്കാൻ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 4200 കോടിയുടെ വർധന നിക്ഷേപത്തിലുണ്ടായി. ഇത് ഇനിയും വർധിപ്പിക്കണം. കേരള ബാങ്കിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമുണ്ടാകണം. പ്രൈമറി ബാങ്കുകളുടെ ശക്തിയാണ് കേരള ബാങ്കിന്റെ കരുത്തെന്നതു മനസിൽവച്ചാകണം പ്രവർത്തനങ്ങളെന്നും അദ്ദേഹം വിശദമാക്കി.

Read Also: റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി: ട്രക്കിലുണ്ടായിരുന്നത് 535 കോടിയുടെ നോട്ടുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button