രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് മെയ് 26 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തു. പ്രവർത്തനപരമായ കാരണങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ആദ്യ ഘട്ടത്തിൽ മെയ് 3 മുതൽ 3 ദിവസത്തേക്കാണ് വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി സർവീസുകൾ പുനരാരംഭിക്കുന്നത് ദീർഘിപ്പിക്കുകയായിരുന്നു. അതേസമയം, മെയ് 24- നകം വിമാനങ്ങൾ പുനരാരംഭിക്കാൻ ഗോ ഫസ്റ്റ് പദ്ധതിയിട്ടിരുന്നു.
വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിൽ ഗോ ഫസ്റ്റ് ക്ഷമ ചോദിച്ചിട്ടുണ്ട്. യാത്രാ തടസ്സം നേരിട്ട മുഴുവൻ യാത്രക്കാർക്കും ഉടൻ തന്നെ റീഫണ്ട് വിതരണം ചെയ്യുന്നതാണ്. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. നിലവിൽ, ഗോ ഫസ്റ്റ് നൽകിയ പാപ്പരാത്ത ഹർജിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകാരം നൽകിയിട്ടുണ്ട്.
Post Your Comments