ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഇല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം ഉണ്ടാവുന്നു. ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അസ്ഥികള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ ഹോര്‍മോണിന്റെ കുറവോ അധികമോ ഗുരുതരമായ അസ്ഥി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, ഹൈപ്പര്‍തൈറോയിഡിസം അസ്ഥികളുടെ ആരോഗ്യം കുറയുന്നതിന് കാരണമാകും. ഇത് എല്ലുകള്‍ക്ക് തേയ്മാനം, ഒടിവുകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അമിതമായ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം അസ്ഥികളുടെ നഷ്ടം ത്വരിതപ്പെടുത്തും. ഇത് അസ്ഥി ധാതുക്കളുടെ സാന്ദ്രതയില്‍ (ബിഎംഡി) ഗണ്യമായ കുറവുണ്ടാക്കും. ഹൈപ്പര്‍തൈറോയിഡിസത്തില്‍ അധിക തൈറോയ്ഡ് ഹോര്‍മോണിന് അസ്ഥികളില്‍ നിന്ന് കാല്‍സ്യം പുറന്തള്ളാന്‍ കഴിയും.
ഇത് എല്ലുകളെ കൂടുതല്‍ ദുര്‍ബലമാക്കുകയും ഒടിവുകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. പ്രത്യേകിച്ച് നട്ടെല്ല്, ഇടുപ്പ്, എന്നിവയിടങ്ങളില്‍. അതിനാല്‍, ഹൈപ്പര്‍തൈറോയിഡിസം ഉള്ള വ്യക്തികള്‍ക്ക് ഓസ്റ്റിയോപൊറോസിസും ഒടിവുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പര്‍തൈറോയിഡിസം മൂലമുണ്ടാകുന്ന അസ്ഥികളുടെ ആരോഗ്യം കുറയുന്നത് തടയാന്‍ ജീവിതശൈലിയല്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
ഒന്ന്…
കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്. കാല്‍സ്യം എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതേസമയം വിറ്റാമിന്‍ ഡി ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സൂര്യപ്രകാശം, കൊഴുപ്പുള്ള മത്സ്യം എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും.
രണ്ട്…
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രോട്ടീന്‍ ഒരു പ്രധാന പോഷകമാണ്. എല്ലുകളുടെ പ്രധാന ഘടകമായ കൊളാജന്‍ രൂപപ്പെടാന്‍ ഇത് സഹായിക്കുന്നു. പ്രോട്ടീന്റെ നല്ല ഉറവിടങ്ങളില്‍ മാംസം, കോഴി, മത്സ്യം, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
മൂന്ന്…
മദ്യവും കഫീനും അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങല്‍ പറയുന്നു. അമിതമായ മദ്യപാനം എല്ലുകളുടെ സാന്ദ്രത കുറയാനും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. അമിതമായ കഫീന്‍ ഉപഭോഗം കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. അതിനാല്‍, മദ്യത്തിന്റെയും കഫീന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
നാല്…
പുകവലി എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് എല്ലുകളുടെ സാന്ദ്രത കുറയാനും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെയും പുകവലി തടസ്സപ്പെടുത്തുന്നു.അതിനാല്‍, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
അഞ്ച്…
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചിട്ടയായ വ്യായാമം അത്യാവശ്യമാണ്. നടത്തം, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കും.
Post Your Comments