ഡൽഹിയിലെ മറുനാടൻ മലയാളികളുടെ അഭയാസ്ഥാനമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ തിരു ഉത്സവം സമാപിച്ചു. എട്ട് ദിവസം നീണ്ടുനിന്ന ഉത്സവാഘോഷങ്ങൾക്കാണ് കൊടിയിറങ്ങിയത്. ആചാരപരമായ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ മന ദിലീപൻ നമ്പൂതിരിയും, ക്ഷേത്രമേൽശാന്തി അരിക്കര വാസുദേവൻ നമ്പൂതിരിയും നേതൃത്വം നൽകി.
ഡൽഹിയിലെ മയൂർ വിഹാറിലാണ് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്സവാഘോഷ ദിനങ്ങളിൽ നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേർന്നിട്ടുള്ളതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിലെ 34-ാമത് തിരു ഉത്സവം ആചാര അനുഷ്ഠാനങ്ങൾക്കൊപ്പം ഇത്തവണ വൻ ആഘോഷമായാണ് കൊണ്ടാടിയത്. മലയാളികൾക്ക് പുറമേ, ഇതര സംസ്ഥാനക്കാരായ നിരവധി ഭക്തരും ഭഗവാന്റെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ എത്താറുണ്ട്. ഉത്സവത്തോടനുബന്ധിച്ച് ഒട്ടനവധി പരിപാടികളാണ് അരങ്ങേറിയത്.
Also Read: ഹോട്ടലിലെ രുചിയിൽ ക്രിസ്പി മസാല ദോശ തയ്യാറാക്കാം
Post Your Comments