ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറിസ് ഗരാജസാണ് കുഞ്ഞൻ ഇലക്ട്രിക് കാറിനെ വിപണിയിൽ എത്തിച്ചത്. ‘മോറിസ് ഗരാജസ് കോമറ്റ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ കാറിൽ ഒട്ടനവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മെയ് 15 മുതൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അഡ്വാൻസ് തുക അടച്ചതിനു ശേഷം ബുക്ക് ചെയ്യാവുന്നതാണ്.
പ്രധാനമായും പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളിലാണ് എംജി കോമറ്റ് ഇവി വാങ്ങാൻ സാധിക്കുക. അടിസ്ഥാന വേരിയന്റായ പേസിന് 7.98 ലക്ഷം രൂപയും, പ്ലേ വേരിയന്റിന് 9.28 ലക്ഷം രൂപയും, പ്ലെഷ് വേരിയന്റിന് 9.98 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഈ മാസം തന്നെ കാറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ നീക്കം. എംജി മോട്ടോഴ്സിൽ നിന്ന് വിപണിയിൽ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇവി. ഒറ്റത്തവണ ചാർജ് ചെയ്താൽ 230 കിലോമീറ്റർ വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക.
Post Your Comments