ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ രത്തന്‍ ലാല്‍ കതാരിയ (72) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ഛത്തീസ്ഗഢിലെ പി.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം. ഹരിയാനയിലെ ബി.ജെ.പിയുടെ ദളിത് മുഖമായിരുന്നു രത്തന്‍ ലാല്‍ കതാരിയ.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പാർട്ടി സംസ്ഥാന ഘടകം മേധാവി ഓം പ്രകാശ് ധങ്കറും ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഹരിയാനയിലെ ബി.ജെ.പിയുടെ ദളിത് മുഖമായിരുന്ന രത്തന്‍ ലാല്‍. രണ്ടാം മോദി സര്‍ക്കാരില്‍ 2021 ജൂലായ് വരെ ജല്‍ ശക്തി, സാമൂഹ്യനീതി സഹമന്ത്രിയായിരുന്നു. ഹരിയാനയിലെ അംബാല ലോക്സഭാ മണ്ഡലത്തിലെ പ്രതിനിധിയാണ്. മൂന്ന് തവണ എംപിയായിട്ടുണ്ട്. ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.
Post Your Comments