ഇന്ത്യൻ വിപണിയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റായ ആമസോൺ വെബ് സർവീസസ്. റിപ്പോർട്ടുകൾ പ്രകാരം, 2030- ഓടെ രാജ്യത്ത് 1.06 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. പ്രധാനമായും ഇന്ത്യയിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും, മുഴുവൻ സമയ ജോലികൾക്ക് പിന്തുണ നൽകുന്നതിനുമാണ് നിക്ഷേപം വിനിയോഗിക്കുക.
2030 ആകുമ്പോഴേക്കും ആമസോൺ വെബ് സർവീസസിന്റെ ഇന്ത്യയിലെ മൊത്തം ആസൂത്രിത നിക്ഷേപം 16.4 ബില്യൺ ഡോളറായി ഉയർത്താനും പദ്ധതിയിടുന്നുണ്ട്. എഡബ്ല്യുഎസ് പ്ലാറ്റ്ഫോമിൽ സ്റ്റോറേജ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി 200ലധികം സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, കമ്പനിയുടെ രണ്ട് ഡാറ്റാ സെന്ററുകളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. മുംബൈയിലും ഹൈദരാബാദിലുമാണ് ഡാറ്റാ സെന്റർ സ്ഥിതി ചെയ്യുന്നത്.
Also Read: ‘ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി
Post Your Comments