തൃശൂർ: ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എരുമപ്പെട്ടി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സെക്സ് ചാറ്റ് ആപ്പിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ഭർത്താവ് ഷെയർ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭാര്യമാരുടെ നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പിൽ യുവാവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നതായി സൂചന.
യുവതിയുടെ നഗ്നചിത്രങ്ങൾ ഷെയർ ചെയ്തത് ഭർത്താവിൻ്റെ ഫോണിൽ നിന്നുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ ഫോണും, ഈ ആപ്പും വിശദമായി പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ലഭിച്ചത്. ഭാര്യമാരുടെ നഗ്നചിത്രങ്ങൾ ഷെയർ ചെയ്യുന്നതിനോടൊപ്പം, പങ്കാളികളെ പരിചയപ്പെടുത്തി പരസ്പരം കൈമാറുക എന്നതും ഇവരുടെ ഉദ്ദേശം ആയിരുന്നു എന്നാണ് സൂചന. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു യുവതികളുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
പിടിയിലായ പ്രതി സെബി ലെെംഗിക വെെകൃതങ്ങൾക്ക് അടിമയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സെബി പീഡിപ്പിച്ചിരുന്നതായും പരാതിയുയർന്നിട്ടുണ്ട്. രണ്ടര വർഷം മുമ്പാണ് പാലക്കാട് സ്വദേശിയായ യുവതിയെ സെബി വിവാഹം ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് സെബിയും കുടുംബവും യുവതിയെ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്നും പരാതി ഉയരുന്നുണ്ട്. ഇതിനിടയിലാണ് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ സെബി മൊബൈൽ ഫോണിൽ പകർത്തി അശ്ളീല ആപ്പിൽ ഇട്ടത്. ഈ ആപ്പിലെ മറ്റുള്ളവരെ സംബന്ധിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
Post Your Comments