Latest NewsIndiaNews

തമിഴ്നാട് വ്യാജമദ്യ ദുരന്തം: വിഷമദ്യം നിർമിച്ചയാൾ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശി ഇളയനമ്പിയെയും പിടികൂടി. 1000 ലിറ്റർ മെത്തനോൾ നൽകിയെന്നാണ് ഇയാളുടെ മൊഴി. മധുരവയൽ കെമിക്കൽ പ്ലാന്റ് നടത്തുകയാണ് ഇളയനമ്പി.

ഇയാളുടെ സഹായികളായ നാല് പേരും അറസ്റ്റിലായി. മെത്തനോൾ വാങ്ങിയത് പുതുച്ചേരിയിലെ ഏഴുമലൈ എന്നയാളിൽ നിന്നാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button