Latest NewsNews

ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ചു കൊന്നു: പ്രതിക്ക് സൗജന്യ നിയമസഹായം

മദ്യപിച്ച പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയെ പ്രതിയായ സൈനി വെടിവച്ച്‌ കൊല്ലുകയായിരുന്നു.

അമൃത്സര്‍: ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ച്‌ കൊന്ന കേസിലെ പ്രതിക്ക് സൗജന്യ നിയമസഹായവുമായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി. ഗുരുദ്വാരയിലെ ‘സരോവറിന്’ സമീപത്ത് വച്ച്‌ മദ്യപിച്ച പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയെ പ്രതിയായ സൈനി വെടിവച്ച്‌ കൊല്ലുകയായിരുന്നു.

READ ALSO: വനിതാ ഡോക്ടർ പരിശോധിക്കണമെന്ന് വാശി: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആൾക്കെതിരെ കേസെടുത്തു

മതവികാരം വ്രണപ്പെട്ടതിനെ തുടര്‍ന്നുള്ള പെട്ടെന്നുള്ള പ്രകോപനമാണ് സൈനിയുടെ പ്രതികരണത്തിന് കാരണമായതെന്ന് എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി പറഞ്ഞു. ആളുകളുടെ മതവികാരം ഗുരുദ്വാരയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അതിനു ഭംഗം വരുന്നതിന് അംഗീകരിക്കാനാകില്ലെന്നും ധാമി അറിയിച്ചു.

shortlink

Post Your Comments


Back to top button