KeralaLatest NewsNews

ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാം, അഞ്ച് മിനിറ്റ് മാത്രം സംസാരിക്കാൻ അനുവാദം – അസ്മിയ അസ്വസ്ഥയായിരുന്നുവെന്ന് മൊഴി

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയായ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും മൊഴിയെടുത്തു. അസ്മിയ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി പൊലീസിന് ലഭിക്കുന്ന സൂചന.

അസ്മിയയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ ഒരുതവണ അഞ്ചുമിനിറ്റ് ഫോണിലൂടെ കുടുംബത്തെ ബന്ധപ്പെടാം. മാസത്തില്‍ രണ്ട് തവണ മാത്രം മദ്രസയില്‍ എത്തുന്ന കുടുംബത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കാണാം. ചെറിയപെരുന്നാളിന്റെ അവധിക്ക് ശേഷം മടങ്ങിയെത്തിയ അസ്മിയ അസ്വസ്ഥയായിരുന്നു എന്നാണ് സഹപാഠികളുടെ മൊഴി. കുടുംബത്തിന്റെ ആരോപണവും സഹപാഠികളുടെ മൊഴിയും പരിഗണിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

അസ്മിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപഠനശാലയിലെ അധ്യാപകരുടെയും ഉസ്താദിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയനായ ഉസ്താദിനെ പോലീസ് ചോദ്യം ചെയ്തില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അസ്മിയയുടേത് ആത്മഹത്യയാണെന്ന് നിഗമനത്തിൽ തന്നെയാണ് പോലീസുള്ളത്. അസ്മിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളും ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button