
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്.
സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ് (34) കൊലപാതക കുറ്റം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി.
ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ ബ്യൂട്ടീഷനാണ്. 306ാം നമ്പർമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്
Post Your Comments