Latest NewsNewsIndia

രണ്ടാം ഭാര്യയുമായി തർക്കം: മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്

ഇൻഡോർ: രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്. ഏഴ് വയസുകാരനെയാണ് പിതാവ് കഴുത്തുഞെരിച്ച് കൊന്നത്. ഇൻഡോറിലാണ് സംഭവം. ശശിപാൽ മുണ്ടെ എന്നയാളാണ് മകനെ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയിലുണ്ടായ മകനെ നോക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാളും രണ്ടാം ഭാര്യയുമായി തർക്കം ഉണ്ടായത്.

Read Also: കാഞ്ഞങ്ങാട് യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ വെട്ടിക്കൊന്നു

ആറു വർഷങ്ങൾക്ക് മുൻപാണ് ഇയാളുടെ ആദ്യ ഭാര്യ മരിച്ചത്. ആദ്യഭാര്യയിലെ മകനെ കൂടെ നിർത്തില്ലെന്നായിരുന്നു രണ്ടാം ഭാര്യയുടെ നിലപാട്. ഇക്കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇവർ തന്റെ വീട്ടിലേക്ക് അവർ മടങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് പ്രതി മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ: കൊലപാതക കുറ്റം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button