KeralaLatest NewsNews

8 ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.

Read Also: അധ്യാപകന്റെ ഫോണില്‍ നഴ്‌സറി കുട്ടികളുടെയടക്കം നഗ്നദൃശ്യങ്ങള്‍ കണ്ടെത്തി, അറസ്റ്റിൽ : അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില ഉയരാം. കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.

Read Also: ‘ദ കേരള സ്‌റ്റോറി ആളില്ലാത്തത് കൊണ്ട് തീയേറ്ററുകൾ ഒഴിവാക്കിയതാണ്, അല്ലാതെ നിരോധിച്ചതല്ല’; ആരോപണം തള്ളി തമിഴ്‌നാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button