തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐയുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്നും, തങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ലെന്നും ജാള്യതയില്ലാതെ വിളിച്ച് പറഞ്ഞ ഡി.വൈ.എഫ്.ഐക്ക് നേരെ പരിഹാസ പെരുമഴ. ആസ്മിയ എന്ന പെൺകുട്ടി ഇസ്ലാമിക മത പഠന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിഷയത്തിൽ തങ്ങൾ പ്രതിഷേധിച്ചിട്ടില്ല, തങ്ങൾ മതം നോക്കി പ്രതികരിക്കുന്നവരാണ്, തങ്ങൾ ഇരട്ടതാപ്പുകാരാണ് എന്നൊക്കെ നാട് മുഴുവൻ വിളിച്ചു പറയണമായിരുന്നോ എന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ് ചോദിക്കുന്നു.
കേരളത്തിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതികരിക്കാതിരുന്നത് പോലെ ഈ വിഷയത്തിലും മിണ്ടാതിരുന്നാൽ പോരായിരുന്നോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹരിയാനയിലും, ഉത്തർ പ്രദേശിലും മരിച്ചവർക്ക് വേണ്ടി മാത്രം ബക്കറ്റ് പിരിവ് നടത്തിയാൽ മതിയോ എന്നും അദ്ദേഹം ഡി.വൈ.എഫ്.ഐയെ പരിഹസിക്കുന്നുണ്ട്. ഹരിയാനയിലും, ഉത്തർ പ്രദേശിലും മരിച്ചവർക്ക് വേണ്ടി മാത്രം ബക്കറ്റ് പിരിവ് നടത്തിയാൽ മതിയോ എന്നും, കേരളത്തിലെ പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും നീതി വേണ്ടേ എന്നും ജിതിൻ ചോദിക്കുന്നു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കേരള എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും, വ്യാജ പോസ്റ്ററിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രസ്തുത പോസ്റ്ററുമായി തങ്ങൾക്ക് ബന്ധമില്ല എന്നാണ് ഇവർ പറയുന്നത്.
ഡെമോക്രാറ്റിക് ഊത്ത് ഫെഡറേഷൻ ഓഫ് ഇസ്ലാം (DYFI) ന്റെ വിപ്ലവ വീര്യം കാണണം എങ്കിൽ വല്ല കന്യാസ്ത്രീ മഠത്തിലോ, ഹൈന്ദവ സ്ഥാപനങ്ങളിലോ ഇതുപോലെ സംഭവിക്കണമായിരിക്കും.
#justiceforAsmiya എന്ന് പറഞ്ഞാൽ അതിൽ DYFI ക്ക് പൊള്ളുന്നത് എന്തിനാ? അതെന്താ ആ പെൺകുട്ടിക്ക് നീതി വേണ്ടേ? കശ്മീരിലെ പെൺകുട്ടിയുടെ പേരിൽ കേരളത്തിൽ ആഴ്ചകളോളം പൂങ്കണ്ണീർ ഒഴുക്കിയവന്മാർക്ക് കേരളത്തിൽ ഒരു പെൺകുട്ടി ഇസ്ലാമിക മത പഠന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ യാതൊരു പ്രശ്നവും ഇല്ല..!
കേരളത്തിൽ മരിച്ച കുട്ടിക്ക് നീതി വേണ്ടേ? ആ കുടുംബത്തിന് നീതി വേണ്ടേ? കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ടേ? അതോ, ഹരിയാനയിലും, ഉത്തർ പ്രദേശിലും മരിച്ചവർക്ക് വേണ്ടി മാത്രം ബക്കറ്റ് പിരിവ് നടത്തിയാൽ മതിയോ?
ഊളകളെ, കേരളത്തിലെ ആൾക്കൂട്ട കൊലപാതക വിഷയത്തിൽ വായിൽ പഴവും തിരുകി ഇരുന്നത് പോലെ ഇതിലും മിണ്ടാതിരുന്നാൽ പോരായിരുന്നോ?
ആസ്മിയ എന്ന പെൺകുട്ടി ഇസ്ലാമിക മത പഠന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിഷയത്തിൽ ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ല, ഞങ്ങൾ മതം നോക്കി പ്രതികരിക്കുന്നവരാണ്, ഞങ്ങൾ ഇരട്ടതാപ്പുകാരാണ് എന്നൊക്കെ നാട് മുഴുവൻ വിളിച്ചു പറയണമായിരുന്നോ?
Post Your Comments