KozhikodeKeralaNattuvarthaLatest NewsNews

സ്കൂട്ടറിൽ കടത്താൻ ശ്രമം : രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ സാലിചൻ എന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ് പിടികൂടിയത്

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ സാലിചൻ എന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ് പിടികൂടിയത്.

Read Also : മണിപ്പൂർ സംഘർഷം: മിസോറാമിൽ അഭയം പ്രാപിച്ചത് അയ്യായിരത്തിലധികം ആളുകൾ, ഏറ്റവും കൂടുതൽ പേർ ഐസ്വാൾ ജില്ലയിൽ

ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Read Also : 12 പെൺകുട്ടികളെ സർക്കാർ സ്‌കൂളിൽ വെച്ച് ബലാത്സംഗം ചെയ്ത് അധ്യാപകൻ; കണ്ടില്ലെന്ന് നടിച്ച് പ്രധാനാധ്യാപകനും അധ്യാപികയും

സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കെ എം, അർജുൻ കെ, വിനു വിൻസെന്റ്, രജുൽ.ടി, ജിനീഷ്.എ.എം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button