തിരുവനന്തപുരം: കോൺഗ്രസിന് ഉപദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർണാടകയുടെ കാര്യത്തിൽ കോൺഗ്രസിന് നല്ല കരുതൽ വേണമെന്ന ഉപദേശമാണ് എം വി ഗോവിന്ദൻ നൽകിയത്. എംഎൽഎമാരെ വിലയ്ക്കു വാങ്ങാനുള്ള ശേഷി ബിജെപിക്കുണ്ടെന്നത് നേരത്തേ തന്നെ മനസ്സിലായതാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു : ഇന്നത്തെ നിരക്കുകളറിയാം
പ്രതിപക്ഷ നേതാവുൾപ്പെടെ കോൺഗ്രസിന്റെ എട്ട് എംഎൽഎമാർ ഭാരത് ജോഡോ യാത്രയ്ക്കിടെ ബിജെപിയിൽ ചേർന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയെ തകർക്കാൻ കഴിയുന്ന പാർട്ടി കോൺഗ്രസാണെന്നത് വാദം മാത്രമാണ്. കർണാടകയ്ക്ക് പുറമേ കോൺഗ്രസിന് ഫലപ്രദമായി മത്സരിക്കാൻ കഴിയുന്ന സംസ്ഥാനങ്ങൾ രാജസ്ഥാനും ഗുജറാത്തുമാണ്. അവിടങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ്. ഇപ്പോൾ തന്നെ കർണാടകയിൽ അധികാരത്തെച്ചൊല്ലിയുള്ള തർക്കമാണ്. അതിലേക്ക് താൻ ഊന്നുന്നില്ലെന്നും നല്ല ജാഗ്രത വേണമെന്നും അദ്ദേഹം കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.
ഏറ്റവും വലിയ അപകടം ബിജെപിയാണ്. അതിനാൽ ബിജെപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണം. 2024-ൽ ബിജെപി ജയിക്കാൻ ഇടവന്നാൽ 2025-ൽ നൂറുവർഷം പൂർത്തിയാക്കുന്ന ആർഎസ്എസ് ഹിന്ദുത്വ അജൻഡ വെച്ച് ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യ-മതനിരപേക്ഷ ഉള്ളടക്കത്തെയും തകർക്കും. അതിനെ പ്രതിരോധിക്കാനുള്ള ഒരു വലിയ ഊർജം കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ബിജെപി വിരുദ്ധ ശക്തികൾക്ക് നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments