മലപ്പുറം: തിരുവനന്തപുരം ബലരാമപുരത്തെ മദ്രസയില്‍ കഴിഞ്ഞ ദിവസം 17കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം തന്നെ ഞെട്ടിച്ചെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാല്‍ മാത്രമേ നമ്മുടെ മതനേതാക്കള്‍ക്ക് പ്രശ്മനുള്ളൂ. ഇങ്ങനെ ഒരു സംഭവം അവര്‍ അറിയാത്ത മട്ടാണ്. ഇവരുടെ മൗനം തന്നെ അത്ഭുതപ്പെടുത്തുവെന്ന് ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘പഠനമികവ് തെളിയിച്ച പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാല്‍ അവരെ എതിര്‍ക്കാനും സ്റ്റേജില്‍വെച്ചു വഴക്കുപറയാനും മതനേതാക്കളുള്ള കേരളത്തില്‍ മതപഠനശാലകളില്‍ നിരന്തരം നടക്കുന്ന പീഡന പരമ്പര സംഭവങ്ങള്‍ ഒറ്റപ്പെട്ടതായി കണ്ടു മൗനം പാലിക്കുന്ന മത നേതാക്കള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. മതനേതാക്കളുടെ നിലപാടുകളില്‍ ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞ ഭാവമേ നടിക്കുന്നില്ല’.
Post Your Comments