വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ ഇഷ്ട വിപണിയായി ഇന്ത്യ മാറുന്നു. മെയ് മാസത്തിൽ ഇന്ത്യൻ ഇക്വിറ്റികളുടെ നിക്ഷേപം വലിയ തോതിലാണ് വിദേശ നിക്ഷേപകർ ഉയർത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് 2 മുതൽ 12 വരെയുള്ള വ്യാപാര ദിനങ്ങളിൽ 23,152 കോടി രൂപയിലധികം എഫ്പിഐ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിലേക്ക് എത്തിയിട്ടുള്ളത്. അതേസമയം, 2023- ൽ ഇതുവരെ 8,572 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്ത്യൻ ഓഹരികളിൽ നടത്തിയിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ 7,936 കോടി രൂപയുടെയും, ഏപ്രിലിൽ 11,630 കോടി രൂപയുടെയും നിക്ഷേപമാണ് എത്തിയത്. വരും മാസങ്ങളിലും എഫ്പിഐ നിക്ഷേപങ്ങളുടെ വരവ് ഗണ്യമായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. യുഎസ് ഫെഡറൽ റിസർവ് കൂടുതൽ നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യത മങ്ങിയതും, വരുമാന സീസണുമാണ് എഫ്പിഐകളെ ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ആകർഷിച്ച ഘടകം.
Leave a Comment