കൊല്ലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചടയമംഗലത്താണ് സംഭവം. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.
കൂട്ടുകാർക്കൊപ്പം ആറ്റിൽ ആറാട്ടുകുളം ഭാഗത്ത് കുളിക്കാൻ പോയതായിരുന്നു അഭിനവ്. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഫയർ ഫോഴ്സ് ഉൾപ്പെടെ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് അഭിനവിനെ കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും അഭിനവ് മരണപ്പെട്ടിരുന്നു. നിലവിൽ അഭിനവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments