
തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന അക്രമിയെ പിടികൂടി പൊലീസ്. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിരവധി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായത്. ബൈക്കിൽ കറങ്ങി ടെക്നോപാർക്ക് പരിസരത്ത് യുവതികളെ ഉപദ്രവിച്ചിരുന്നയാളാണ് പിടിയിലായത്.
ഒരു മാസം മുൻപ് രാത്രി ഒരു മണിക്ക് ഇൻഫോസിസിന് മുന്നിൽ വച്ച് ഒരു യുവതിയെ ഇയാൾ കടന്നു പിടിച്ചിരുന്നു.
കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധികളിലും സമാന രീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുളത്തൂർ ഭാഗത്ത് വച്ച് ഇയാൾ ഒരു യുവതിയെ കടന്നു പിടിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചതിന് ശേഷം തുമ്പ പോലീസിനു കൈമാറുകയായിരുന്നു.
Post Your Comments