ErnakulamKeralaNattuvarthaLatest NewsNews

കടവിൽ കുളിക്കാനിറങ്ങി കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്

പിറവം: പുഴയിൽ കുളിക്കാനിറങ്ങിയ വേളയിൽ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്.

Read Also : ‘ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്’:ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി

മാമലശേരി പയ്യാറ്റിൽ കടവിൽ ആണ് സംഭവം. സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. മണൽപ്പരപ്പിൽ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ മുങ്ങിപ്പോയി. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ആണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button