Latest NewsNewsInternational

യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തി, കൂടുതൽ വിവരങ്ങൾ അറിയാം

റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും, രണ്ട് സൈനിക ഹെലികോപ്റ്ററുകളുമാണ് തകർന്നിട്ടുള്ളത്

യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യയുടെ സൈനിക വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയതായി റിപ്പോർട്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, യുക്രൈനിലെ ചെർനിഹിവ് മേഖലയിൽ ആക്രമണം നടത്തേണ്ടിയിരുന്ന വിമാനങ്ങളാണ് തകർന്നിട്ടുള്ളത്. അതേസമയം, വിമാനങ്ങൾ തകർന്നതുമായി ബന്ധപ്പെട്ട് റഷ്യൻ വാർത്ത ഏജൻസിയായ കൊമ്മേഴ്സന്റ് തെളിവുകൾ നൽകിയിട്ടില്ല. ഇവ സ്ഥിരീകരിച്ചാൽ കീവിൽ ഗംഭീര അട്ടിമറി നടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

റഷ്യൻ യുദ്ധ അനുകൂല ടെലഗ്രാം ചാനലായ Voyennity Osvedomitel ആണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടത്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും, രണ്ട് സൈനിക ഹെലികോപ്റ്ററുകളുമാണ് തകർന്നിട്ടുള്ളത്. വിമാനങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് നൽകുന്നതിനായിരുന്നു ഹെലികോപ്റ്ററുകൾ. Su-34 ഫൈറ്റർ-ബോംബർ, Su-35 യുദ്ധവിമാനം, രണ്ട് എംഐ-8 ഹെലികോപ്റ്ററുകൾ എന്നിവ വടക്കുകിഴക്കൻ യുക്രൈൻ ഭാഗത്തുള്ള ബ്രയാൻസ്ക് മേഖലയിലേക്കാണ് വെടിവെച്ച് വീഴ്ത്തിയത്.

Also Read: വിദ്യാർഥികളുമായി വിനോദയാത്രക്കു പോയ വാനില്‍ ലോറിയിടിച്ച് അപകടം: അധ്യാപികയ്ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button