KeralaLatest NewsNews

ലഹരി കടത്ത് കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി. 3.075 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിക്ക് 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. വടകര NDPS കോടതിയാണ് വിധിപ്രസ്താവം നടത്തിയത്. 2021 ഏപ്രിൽ 14 നാണ് കേസിനാസ്പദമായ സംഭവം.

Read Also: ‘കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല’: ഡോ. വന്ദനയുടെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി

രാമനാട്ടുകര ബസ് സ്റ്റാൻഡിനു എതിർവശമുള്ള ചാലിയാർ കോംപ്ലക്സിന് മുൻവശം വച്ചാണ് പ്രതിയായ കോഴിക്കോട് പരപ്പിൽ വെളിപ്പറമ്പ് സ്വദേശി എൻ വി അൻവറിനെ ഫറൂഖ് എക്‌സൈസ് ഇൻസ്പെക്ടർ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എ സനൂജ് ഹാജരായി.

Read Also: രണ്ട് മണിക്കൂറോളം മർദ്ദനം: അനക്കമില്ലാതായതോടെ കവലയിലേക്ക് വലിച്ചിഴച്ച് എത്തിച്ചു, മലപ്പുറത്ത് നടന്നത് ക്രൂര കൊലപാതകം 

shortlink

Related Articles

Post Your Comments

Related Articles


Back to top button