തൃശൂർ: തിരൂരിൽ 10 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ പൊലീസും സിറ്റി പൊലീസ് സാഗോക് ടീമും ചേർന്നാണ് പിടികൂടിയത്.
ഒറീസയിൽ നിന്ന് ട്രെയിനിൽ തൃശൂരിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി തിരൂർ സെന്ററിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഗോവിന്ദ് കുമാര്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
Read Also : മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം: 8 പേർ അറസ്റ്റിൽ
അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളിലെ ഇടനിലക്കാര്‍ക്കാണ് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നതെന്ന് വിയ്യൂര്‍ എസ്.ഐ കെ.സി. ബൈജു അറിയിച്ചു. എസ്.ഐ എബ്രഹാം വർഗീസ്, സിറ്റി പൊലീസ് കമീഷണറുടെ സാഗോക് ടീമംഗങ്ങൾ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments