ഉത്തര്‍പ്രദേശ്: ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയത്.
സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ എസ്.സി എസ്.ടി ആക്ട് പ്രകാരം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.
ഉത്തർ പ്രദേശിലെ ഉന്നാവിലാണ് സംഭവം. ചൊവ്വാഴ്ചയാണ്, കയംപൂർ നിവർവര ഗ്രാമത്തിലെ ഒരു മാവിൽ മൃതദേഹങ്ങൾ തൂങ്ങിൽക്കുന്നതായി കണ്ടെത്തിയത്. താക്കൂർ വിഭാഗത്തിൽ ഉള്ളതാണ് പെണ്‍കുട്ടി. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു തലേന്ന് മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ യുവാവിൻ്റെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബം കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments