സിപിഎം മൂന്നുതവണ വിജയിച്ച കർണാടകയിലെ ബാഗേപ്പള്ളിയിൽ ഇത്തവണ അടിതെറ്റി. കഴിഞ്ഞ തവണ സിപിഎമ്മിനു 51697 വോട്ടു കിട്ടിയപ്പോൾ ഇത്തവണ അകലെ ലഭിച്ചത് 19403 വോട്ട് മാത്രം. അതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവച്ച പോസ്റ്റ് വൈറൽ.
read also: കൊച്ചിയിൽ ലഹരി വേട്ട: രാസ ലഹരി മരുന്നുമായി രണ്ടു പേർ അറസ്റ്റിൽ
കുറിപ്പ് പൂർണ്ണ രൂപം
സിപിഎമ്മിന്റെ ബാഗേപ്പള്ളി!
സിപിഎം മൂന്നുതവണ വിജയിച്ച മണ്ഡലമാണ് കർണാടകയിലെ ബാഗേപ്പള്ളി. കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസ്. ഭൂരിപക്ഷം 14013. രണ്ടാമതെത്തിയത് സിപിഎം. കോൺഗ്രസിന് ആകെ വോട്ട് 65710. സിപിഎമ്മിനു കിട്ടിയത് 51697. മൂന്നാമത് വന്ന ജനതാദളിന് 38302. നാലാമതായിപ്പോയ ബിജെപിക്ക് വെറും 4140.
ഇത്തവണ ജനതാദൾ സിപിഎമ്മിനെ പിന്തുണച്ചു. 2018ലെ കണക്ക് നോക്കിയാൽ ഏതാണ് 90000 വോട്ടിന്റെ ബലം. ഇക്കുറി നിശ്ചയമായും ജയിക്കേണ്ടതാണ്. ഫലം വന്നപ്പോൾ കോൺഗ്രസിന് 81383. ബിജെപിക്ക് 62225. ജനതാദൾ വോട്ടു കിട്ടിയിട്ടും സിപിഎമ്മിന് 19403.
ഇങ്ങനെയാണ് ആളിക്കത്തിയ അഗ്നി ഒരു തരി കനൽ ആകുന്നത്!
Post Your Comments