രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 2.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഹ്യുണ്ടായ് നടത്തുന്നത്. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ ഇക്കോ സിസ്റ്റം വികസിപ്പിക്കുക, ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക, ഇവി ബാറ്ററി അസംബ്ലി യൂണിറ്റ് വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ, നിലവിലുള്ള പ്ലാന്റുകളുടെ വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്.
വിവിധ മേഖലകളിൽ ആവിഷ്കരിച്ച പദ്ധതികൾ 10 വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. പ്രതിവർഷം 1,78,000 യൂണിറ്റുകൾക്കായുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതാണ്. ഇതിനോടൊപ്പം തന്നെ ദേശീയപാതകളിൽ 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിലാണ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. രാജ്യത്ത് ഹ്യുണ്ടായിയുടെ രണ്ട് നിർമ്മാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.
Post Your Comments