യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ ഡേവിഡ്സൺ കെംപ്നറിൽ നിന്ന് കോടികളുടെ ഫണ്ടിംഗ് സ്വന്തമാക്കി ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഫണ്ടിംഗ് റൗണ്ടിൽ 2,050 കോടി രൂപയുടെ നിക്ഷേപമാണ് നേടിയെടുത്തത്. നിലവിലെ കണക്കുകൾ പ്രകാരം, 2,200 കോടി ഡോളറിന്റെ ആസ്തി മൂല്യമാണ് കമ്പനിക്ക് ഉള്ളത്. മൊത്തം 8,200 കോടി രൂപ ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് ഫണ്ട് ശേഖരണം.
ഡേവിഡ്സൺ കെംപ്നറിൽ നിന്നും സമാഹരിച്ച തുക പ്രധാനമായും ഇക്വിറ്റിയിലും, വായ്പകളിലുമാണ് നിക്ഷേപം നടത്തുക. കൂടാതെ, ഈ വായ്പ ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. അതേസമയം, ബൈജൂസ് ഏറ്റെടുത്ത ആകാശ് എജുക്കേഷൻ സർവീസസ് ഐപിഒ നടത്താൻ പദ്ധതിയിടുന്നുണ്ട്. ആകാശിന്റെ ഐപിഒയുമായി മുന്നോട്ടു പോകാൻ ബൈജൂസിന്റെ ഡയറക്ടർ ബോർഡിൽ നിന്നും ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്. 2021 ലാണ് ആകാശ് എഡ്യൂക്കേഷൻ സർവീസസിനെ ബൈജൂസ് ഏറ്റെടുത്തത്.
Post Your Comments