Latest NewsKeralaNews

ബൈക്കിലെത്തി മാല പൊട്ടിക്കൽ: പ്രതി പിടിയില്‍ 

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിൽ വന്ന് പൊട്ടിച്ച പ്രതി പിടിയില്‍. കാരന്തൂർ കൊളായിത്താഴത്ത് വച്ച് ആണ് സംഭവം. കുറ്റിച്ചിറ സ്വദേശിയും ഇപ്പോൾ ഒടുമ്പ്രയിൽ വാടകക്ക് താമസിക്കുന്ന ഫൈജാസ് (38)നെയാണ് പൊലീസ് പിടികൂടിയത്.

ഡിസിപി ബൈജു ഐപിഎസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് ആണ് ഇയാളെ പിടികൂടിയത്.

പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എകെ അർജുൻ, രാകേഷ് ചൈതന്യം, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിശോഭ്, സച്ചിത്ത്, ഷിജു എന്നിവരുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button