കൊച്ചി: കേരളത്തില്‍ വൃദ്ധകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ദിനംപ്രതി രണ്ടിലധികം കേസുകളാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊച്ചിയില്‍ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന 80കാരിയാണ് കഴിഞ്ഞ ദിവസം ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കൊച്ചി ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തില്‍ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് പ്രതി അകത്ത് കയറുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
Read Also: ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതൽ : പഠനം പറയുന്നതിങ്ങനെ
വയോധികയുടെ ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ആറു പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈല്‍ ഫോണും കണ്ണടയും തകര്‍ത്തു.
Post Your Comments