കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതു മുതല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
‘ബിജെപി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണ്. ഇടതുപക്ഷം രാജ്യത്താകെ പടര്‍ന്നു പന്തലിച്ചു നില്ക്കുകയല്ലെങ്കില്പ്പോലും ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുന്ന ഈ സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നു. ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു മാസ്റ്റര്‍ പ്ലാന്‍ ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്’, മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments