Latest NewsNewsLife StyleHealth & Fitness

വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ അറിയാം

വയറുവേദനയ്ക്ക് കാരണം വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമായിരിക്കണമെന്നില്ല. മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായേക്കാം. പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും ‘വയറുവേദന’യായി പ്രത്യക്ഷപ്പെടാറുണ്ട്.

വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവ വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ ആണ്.

Read Also : എം പോക്സ് ഇനി മുതൽ മഹാമാരിയല്ല! പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന

പെപ്റ്റിക് അള്‍സറിനെ തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുക. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ദ്ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെ തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ട് ഇടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥയും ഉണ്ടാകാം.

വയറിന്റെ താഴെ വലതുവശത്തായാണ് അപ്പന്‍ഡിസൈറ്റ്‌സിനെ തുടര്‍ന്നുള്ള വയറുവേദന ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button