സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്ത ഗോ ഫസ്റ്റ് പുതിയ നീക്കവുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 24- നകം സർവീസുകൾ പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുക. ആകെ 23 സർവീസുകളാണ് പുനരാരംഭിക്കാൻ സാധ്യത.
ഗോ ഫസ്റ്റ് സമർപ്പിച്ച പാപ്പർ ഹർജിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽഎടി) ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാട്ടക്കാരിൽ നിന്നും, വായ്പ നൽകുന്നവരിൽ നിന്നും മൊറട്ടോറിയത്തിന് കീഴിൽ സംരക്ഷണം നൽകാൻ എൻസിഎൽഎടി സമ്മതിച്ചിട്ടുണ്ട്. നിലവിൽ, മെയ് 19 വരെയുള്ള എല്ലാ സർവീസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. മുൻപ് മെയ് 3 മുതൽ 3 ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. തുടർന്ന് മെയ് 9 വരെയും, മെയ് 12 വരെയുമുള്ള സർവീസുകൾ റദ്ദ് ചെയ്യുകയായിരുന്നു.
Also Read: അനധികൃത സ്വത്ത് സമ്പാദനം: 33കാരിയായ അസിസ്റ്റന്റ് എഞ്ചിനീയര്‍ സമ്പാദിച്ചത് 7 കോടിയുടെ സ്വത്ത്
Post Your Comments