KeralaLatest NewsNews

കണ്ണൂരില്‍ വിനാശകാരിയായ ഇടിമിന്നല്‍, ശക്തമായ മിന്നലേറ്റ് 4 പേര്‍ക്ക് പരിക്കേറ്റു

മോഖ ചുഴലിക്കാറ്റ് അതിതീവ്രത പ്രാപിച്ചു

കണ്ണൂര്‍: ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: നാ​​ഗർകോവിലിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരിൽ മലയാളികളും

അരിവിളഞ്ഞ പൊയിലിലെ അബിന്‍ ബാബു (22), പയ്യന്നൂര്‍ സ്വദേശികളായ പി.എസ്.അക്ഷയ് (22), സി.വി.ജിതിന്‍ ( 22), പി.വിഷ്ണു(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോഖ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരം തൊടും. മോഖ, കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും.

നിലവില്‍ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമില്ല. എങ്കിലും ഇന്നലത്തേതിന് സമാനമായി ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button