കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 427 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 276 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പ്രവർത്തനലാഭം 12 ശതമാനം ഉയർന്ന്, 6,247 കോടി രൂപയായിട്ടുണ്ട്. മുൻ വർഷം 5,587.3 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം.
വാണിജ്യ വാഹന വിപണി വിഭാഗത്തിൽ മികച്ച വിൽപ്പനയുണ്ടായത് കമ്പനിക്ക് ഗുണം ചെയ്തിട്ടുണ്ട്. പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ വിൽപ്പന 10 ശതമാനം ഉയർന്ന് 4,443 കോടി രൂപയായി. അതേസമയം, യൂറോപ്പ് വിപണിയിലെ വിൽപ്പന 9 ശതമാനം വാർഷിക വളർച്ചയോടെ 1,839 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഇത്തവണ ഓഹരി ഒന്നിന് നാല് രൂപ ഡിവിഡന്റാണ് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുള്ളത്. ഇതിനോടൊപ്പം അമ്പതാം ജനറൽ മീറ്റിങ്ങിനോട് അനുബന്ധിച്ച് 0.50 ശതമാനം പ്രത്യേക ഡിവിഡൻറ്റും ശുപാർശ ചെയ്തു.
Post Your Comments