KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയെയും കാമുകനെയും പിടികൂടി പോലീസ്

ചന്തേര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33കാരിയെയും ബേപ്പൂർ സ്വദേശി പിടി അനൂപിനെയു(33)മാണ് ചന്തേര എസ്ഐ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. സഹോദരൻ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂർ മടക്കരയിൽ വച്ച് ഇരുവരും പിടിയിലായത്.

10ഉം 13ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ആണ് യുവതി അനൂപിനൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം യുവതിക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി യുവാവിനെതിരെയും പൊലീസ് കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button