IdukkiNattuvarthaKeralaNews

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്ര​ക്കാര​ന് പരിക്ക്

ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് സ്വ​ദേ​ശി റെ​ജി​ക്കാണ് പ​രി​ക്കേ​റ്റ​ത്

വ​ണ്ടി​പ്പെ​രി​യാ​ർ: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാര​ന് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് സ്വ​ദേ​ശി റെ​ജി​ക്കാണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​ വ​ണ്ടി​പ്പെ​രി​യാ​ർ നെ​ല്ലി​മ​ല​യ്ക്കു സ​മീ​പം ആണ് സംഭവം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി കു​മ​ളി​യി​ൽ ​നി​ന്ന് സ​ത്ര​ത്തി​ലേ​ക്കു പോ​യി തി​രി​കെ വ​ന്ന ജീ​പ്പും നെ​ല്ലി​മ​ല​യി​ൽ​ നി​ന്ന് വ​ണ്ടി​പ്പെ​രി​യാ​റി​നു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം

റെ​ജി​യെ ഉ​ട​ൻ​ ത​ന്നെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. തുടർന്ന്, പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് ഡ്രൈ​വ​ർ ചോ​റ്റു​പാ​റ സ്വ​ദേ​ശി​യു​ടെ കാ​ലി​നാണ് പ​രി​ക്കേ​റ്റത്.

വ​ണ്ടി​പ്പെ​രി​യാ​ർ പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button