അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് അണ്ഡാശയ അര്‍ബുദം. കോശങ്ങള്‍ വേഗത്തില്‍ വര്‍ദ്ധിക്കുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം, ഭാരം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ.
ദഹനപ്രശ്‌നങ്ങള്‍ മുതല്‍ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റില്‍ ഗ്യാസ് അനുഭവപ്പെടാം. ഇവ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. സാധാരണയേക്കാള്‍ കനത്ത രക്തസ്രാവം അല്ലെങ്കില്‍ ക്രമരഹിതമായ രക്തസ്രാവം എന്നിവ അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണമാകാം.
അണ്ഡാശയ അര്‍ബുദ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം…
പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക
വിശപ്പില്ലായ്മ
വയറുവേദന
യോനിയില്‍ രക്തസ്രാവം
അകാരണമായ ക്ഷീണം
പെട്ടെന്ന് ശരീരഭാരം കുറയുക
65 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കേസുകളിലും പകുതിയും ഈ പ്രായത്തിലുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്. പാരമ്പര്യം മറ്റൊരു അപകട ഘടകമാണെന്ന് വിദഗ്ധര്‍ പറയുന്നു. അണ്ഡാശയ അര്‍ബുദത്തിന്റെ ഏകദേശം അഞ്ച് മുതല്‍ 10 ശതമാനം വരെ കേസുകളും പാരമ്പര്യത്തെ തുടര്‍ന്നാണ് ഉണ്ടാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments