കൊല്ലം: സന്ദീപ് മദ്യപിക്കാനുള്ള പണത്തിനായി വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ബഹളമുണ്ടാകുമ്പോൾ അമ്മ അകത്തുകയറി വാതിലടയ്ക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടയ്ക്ക് ഇയാൾ വീട്ടുപകരണങ്ങൾ തല്ലിത്തകർക്കും. വഴക്ക് പതിവായിരുന്നതിനാൽ ഒത്തുതീർപ്പിനായി ആരും വീട്ടിലെത്തിയിരുന്നുമില്ല.
എന്നാൽ, ഇയാൾ നാട്ടുകാരോട് തികഞ്ഞ മര്യാദയോടെയാണ് ഇടപെട്ടിരുന്നത്. മാസങ്ങൾക്കുമുമ്പ് ലഹരിവിമുക്ത കേന്ദ്രത്തിലായിരുന്നു. മടങ്ങിയെത്തിയശേഷം മദ്യപാനം നിർത്തിയെന്ന് മറ്റുള്ളവരെ അറിയിച്ചെങ്കിലും മദ്യപിച്ച് നടക്കുന്നത് പതിവായിരുന്നു. ഭാര്യയുമായി പിണക്കത്തിലായിരുന്നു എന്നും പരിസരവാസികൾ പറയുന്നു.
Post Your Comments