ഗണങ്ങളുടെ അധിപന്‍ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാര്‍വതി ദേവിയുടേയും ആദ്യ പുത്രനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.
Read Also:ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്‌നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്‌നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.
ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി ശുഭാരംഭം കുറിക്കുക എന്നതു ഗണപതി സ്മരണയോടെയാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്നേശ്വരനായ ഗണപതി ഭഗവാനെ ആദ്യം വന്ദിക്കുന്നു.
ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു വിഘ്നേശ്വരനായ ഗണപതിയെ കരുതുന്നത്.. ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. അതിനാലാണ് ഭഗവാനു വിഘ്നേശ്വരന്‍ എന്ന പേര് സിദ്ധിച്ചത്.
Post Your Comments