വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, അമ്മായിയച്ഛന്‍ ചെരുപ്പ് കൊണ്ട് അടിച്ച് അമ്മായിയച്ഛന്‍. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറല്‍ ആണ്. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു അമ്മായിയച്ഛന്‍ വരനെ അടിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരാള്‍ ഒരു കൈകൊണ്ട് വരന്‍റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നു.
ഇനി ഇത്തരത്തില്‍ പെുരമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നു. തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കടിയിലൂടെ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ വരന്‍ ചുറ്റും കൂടി നിന്നവരെ നോക്കി കൈകുപ്പുന്നതും നവവധുവിനോട് കണ്ണ് തുടച്ച് കൊണ്ട് എന്തോക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം.
Post Your Comments