കട്ടപ്പന: തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റ് എസ്റ്റേറ്റ് സൂപ്രണ്ട് മരിച്ചു. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയാപറമ്പില്‍ തോമസ് ജോസഫ് (കുട്ടിച്ചന്‍) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം നടന്നത്.
വീണുകിടന്ന മരത്തടി മെഷീന്‍വാള്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തെന്നിമാറിയ മെഷീന്‍വാള്‍കൊണ്ട് ഇദ്ദേഹത്തിന്റെ ഇടതുകാല്‍ മുട്ടിനു മുകള്‍ഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments