ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾ നേരിട്ടെങ്കിലും വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 178.87 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,940.20- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 49.15 പോയിന്റ് ഉയർന്ന് 18,315-ൽ വ്യാപാരം അവസാനിപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ് എന്നിവയുടെ മുന്നേറ്റം ഓഹരി വിപണിക്ക് കരുത്തേകിയിട്ടുണ്ട്. അതേസമയം, ഇൻഫോസിസ്, എസ്ബിഐ, സൺഫാർമ, എൽ ആൻഡ് ടി, ടൈറ്റാൻ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments