Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം

നിഫ്റ്റി 48 പോയിന്റ് നേട്ടത്തിൽ 18,314- ലാണ് വ്യാപാരം ആരംഭിച്ചത്

ആഗോള സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 177 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,939-ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 48 പോയിന്റ് നേട്ടത്തിൽ 18,314- ലാണ് വ്യാപാരം ആരംഭിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ സൂചികകളെ സഹായിച്ചത്. കൂടാതെ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്പ്, എച്ച്സിഎൽ ടെക്, എൽ ആൻഡ് ടി തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, എസ്ബിഐ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ടൈറ്റാൻ, എയർടെൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ ആക്രമണം: കൊല്ലത്ത് കുത്തേറ്റ യുവഡോക്ടർ മരിച്ചു 

shortlink

Related Articles

Post Your Comments

Related Articles


Back to top button