സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് ആശ്വാസ നടപടിയുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽഎടി). റിപ്പോർട്ടുകൾ പ്രകാരം, പാപ്പരത്തിന് ഹർജി നൽകിയ ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം എൻസിഎൽഎടി അംഗീകരിച്ചു. കൂടാതെ, കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി പ്രൊഫഷണൽ സർവീസ് സ്ഥാപനമായ അല്‍വരേസ് ആൻഡ് മാർസലിന്റെ അഭിഷേക് ലാലിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
പാപ്പരാത്ത ഹർജിക്ക് അനുമതി നൽകിയെങ്കിലും ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഉറപ്പാക്കാൻ ഐആർപിയുമായി സഹകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, 7000 ജീവനക്കാരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. പാപ്പരാത്ത ഹർജി അംഗീകരിച്ചതോടെ കടം ഉൾപ്പെടെയുള്ള ധനകാര്യ തിരിച്ചടവുകൾക്ക് മൊറട്ടോറിയം ലഭിച്ചിട്ടുണ്ട്. വിമാനങ്ങൾ വാടകയ്ക്ക് നൽകിയിട്ടുള്ള വിദേശ കമ്പനികൾ ഉൾപ്പെടെയുള്ളവ വിമാനം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിൽ എൻസിഎൽഎടി നടപടി നിർണായക സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
Leave a Comment