KeralaLatest NewsNews

ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല: ‘ദി കേരള സ്റ്റോറി’, വിവാദത്തിൽ പ്രതികരിച്ച് ടൊവിനോ

ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസിന്റെ കുടുംബത്തെ ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. അവരുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി; ഡോക്ടര്‍മാർ കരാട്ടെ പഠിക്കട്ടെയെന്ന് സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button