ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ, മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച വരെ വടക്കുപടിഞ്ഞാറായി ബംഗാൾ ഉൾക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്തേക്ക് സഞ്ചരിക്കുന്ന മോക്ക തുടർന്ന് ദിശ മാറുന്നതാണ്. വെള്ളിയാഴ്ചയ്ക്ക് ശേഷം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്- മ്യാൻമാർ തീരത്തേക്ക് മോക്ക നീങ്ങും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴ വരെയാണ് കേരളത്തിൽ ലഭിക്കുക. തീരപ്രദേശത്ത് താമസിക്കുന്നവരും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, ബംഗാൾ ഉൾക്കടലിലെ മത്സ്യബന്ധനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുകയാണ്.
Post Your Comments