തിരുവനന്തപുരം: അങ്ങനെ മുരളി തുമ്മാരുകുടി സാര്‍ നടത്തിയ രണ്ടാമത്തെ പ്രവചനം കൂടി സത്യമായിരിക്കുന്നു. പ്രബുദ്ധ കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യത്തിന് അടിമ ആയവരുടെയും എണ്ണം കൂടുക മാത്രമല്ല അവര്‍ നടത്തുന്ന അക്രമങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു. 22 വയസ്സുള്ള വന്ദന എന്ന ഹൗസ് സര്‍ജനെ കുത്തിക്കൊന്ന മദ്യപാനിയായ പ്രതി യു.പി സ്‌കൂള്‍ അദ്ധ്യാപകനാണെന്നത് ചേര്‍ത്തുവായിക്കുമ്പോഴേ നമ്മള്‍ എവിടെ എത്തി നില്ക്കുന്നുവെന്നത് മനസ്സിലാക്കൂ എന്ന് അഞ്ജു പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Read Also: പ്രതിയുടെ കുത്തേറ്റ് യുവഡോക്ടർ മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ
മുക്കിലും മൂലയിലും തുറന്ന് വച്ചിരിക്കുന്ന കേരളത്തിന്റെ മുഖ്യ വരുമാനമാര്‍ഗ്ഗമായ ബിവറേജസ് ഔട്ട് ലെറ്റുകളെ കുറിച്ചും ബാറുകളെ കുറിച്ചും മദ്യം എന്ന മാരക വിഷത്തിന് അടിമയായ അദ്ധ്യാപകനെയും കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്? അക്രമാസക്തനായ ഒരുവനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ പോലീസ് പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളെ കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്? അഞ്ജു പാര്‍വതി ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ഒരിക്കലും സംഭവിക്കരുതാത്ത ഒരു ദാരുണ സംഭവം കൂടി ഈ കേരളക്കരയില്‍ സംഭവിച്ചിരിക്കുന്നു. കുടിച്ച് മദോന്മത്തനായ ഒരു അദ്ധ്യാപകന്‍ ഒരു യുവ ഡോക്ടറെ ആശുപത്രിക്കുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തിയിരിക്കുന്നു. എന്തൊരു ദൗര്‍ഭാഗൃകരമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍ക്കാണ് ഈ ദുര്‍വ്വിധി ഉണ്ടായത്. അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല. മറിച്ച് പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ് ഈ രീതിയില്‍ ആക്രമണം നടത്തിയത് എന്നതാണ് അതീവ ഗുരുതരമായ വസ്തുത’.
‘അങ്ങനെ മുരളി തുമ്മാരുകുടി സാര്‍ നടത്തിയ രണ്ടാമത്തെ പ്രവചനം കൂടി സത്യമായിരിക്കുന്നു. ! പ്രബുദ്ധ കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യത്തിന് അടിമ ആയവരുടെയും എണ്ണം കൂടുക മാത്രമല്ല അവര്‍ നടത്തുന്ന അക്രമങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു. 22 വയസ്സുള്ള വന്ദന എന്ന ഹൗസ് സര്‍ജനെ കുത്തിക്കൊന്ന മദ്യപാനിയായ പ്രതി യു.പി സ്‌കൂള്‍ അദ്ധ്യാപകനാണെന്നത് ചേര്‍ത്തുവായിക്കുമ്പോഴേ നമ്മള്‍ എവിടെ എത്തി നില്ക്കുന്നുവെന്നത് മനസ്സിലാക്കു. പ്രബുദ്ധത ഓരോ ദിവസവും വലിയ അളവില്‍ കൂടിക്കൊണ്ടേ ഇരിക്കുന്നു’.
‘ഡോക്ടര്‍ക്ക് കൈപ്പിഴ വന്നുവെന്ന് കേട്ടാലുടന്‍ തല്ലെടാ, കൊല്ലെടാ എന്ന് ആക്രോശിക്കുന്നവര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ ജീവഹാനി സംഭവിച്ച ഈ കുഞ്ഞിന്റെ ദുര്‍വ്വിധിയെ കുറിച്ച് പറയാന്‍ എന്താണ് ഉള്ളത്? മുക്കിലും മൂലയിലും തുറന്ന് വച്ചിരിക്കുന്ന കേരളത്തിന്റെ മുഖ്യ വരുമാനമാര്‍ഗ്ഗമായ ബിവറേജസ് ഔട്ട് ലെറ്റുകളെ കുറിച്ചും ബാറുകളെ കുറിച്ചും മദ്യം എന്ന മാരക വിഷത്തിന് അടിമയായ അദ്ധ്യാപകനെയും കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്? അക്രമാസക്തനായ ഒരുവനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ പോലീസ് പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളെ കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്?’
‘എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും തുന്നിച്ചേര്‍ത്തതായിരിക്കണം ആ ഡോക്ടര്‍ കുപ്പായം അല്ലേ? നിരന്തര പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും നേടി എടുത്ത വെള്ള കോട്ട്! കുടിച്ച് കുടിച്ച് ഭ്രാന്തനായ ഒരുത്തന്‍ വിചാരിച്ചപ്പോള്‍ അതില്‍ ചോരച്ചാല്‍ പറ്റിക്കാന്‍ എന്തെളുപ്പത്തില്‍ കഴിഞ്ഞു അല്ലേ? ആ കുഞ്ഞിന്റെ അച്ഛനമ്മമാര്‍ ഇതെങ്ങനെ സഹിക്കും ദൈവമേ!’
Post Your Comments